വൈറ്റ് ഹൗസില്‍ ഒബാമയുടെ ദീപാവലി ആഘോഷം

Monday 31 October 2016 3:50 pm IST

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ദീപം തെളിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ദീപാവലി ആഘോഷം. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ഔദ്യോഗിക ഓഫീസില്‍ ദീപം തെളിയിച്ച് ദീപാവലി ആഘോഷിക്കുന്നത്. തിന്മയ്ക്ക് എതിരെ നന്മ വിജയം കൈവരിക്കുമെന്ന് ഓര്‍മ്മപ്പെടുത്തുന്ന ദീപാവലി ആഘോഷത്തിന്റെ ഭാഗമായി വൈറ്റ് ഹൗസില്‍ ദീപം തെളിയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയില്‍ തന്റെ പിന്‍ഗാമികളും ദീപാവലി ആഘോഷിക്കുന്ന പാരമ്പര്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒബാമ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ദീപാവലി ആഘോഷവേളയില്‍ കുടുംബത്തോടൊപ്പം ആശംസകള്‍ കൈമാറിയ ഒബാമ, സമാധാനവും സന്തോഷവും കൈവരട്ടെ എന്ന് പ്രത്യാശിച്ചു. ഭാരത സന്ദര്‍ശന വേളയില്‍ മുംബൈയില്‍വെച്ച് ഭാര്യ മിഷേലിനോടൊപ്പം ദീപാവലി ആഘോഷിച്ചതും നൃത്തം ചെയ്തതും ഒബാമ ഓര്‍മ്മിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.