തുറവൂര്‍: ബിജെപി അരൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേയ്ക്ക് ബഹുജന മാര്‍ച്ച് നടത്തും. ഭക്ഷ്യ സുരക്ഷാ നിയമം അട്ടിമറിച്ച് കേരളത്തിലെ പൊതുവിതരണ മേഖലയെ തകര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനും കേന്ദ്ര വിരുദ്ധ പ്രചരണങ്ങള്‍ക്കും എതിരെ നടക്കുന്ന മാര്‍ച്ച് രാവിലെ 10 ന് ജില്ലാ സെക്രട്ടറി റ്റി.സജീവ് ലാല്‍ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: