ഹരിപ്പാട്: ഹരിപ്പാട് മെഡിക്കല്‍ കോളേജ് അഴിമതിക്ക് നേതൃത്വം വഹിച്ച രമേശ് ചെന്നിത്തല രാഷ്ട്രീയ ധാര്‍മ്മികത കാണിച്ച് പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. ചെന്നത്തില രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഐ ഹരിപ്പാട് നടത്തിയ പ്രതിപക്ഷ നേതാവിന്റെ ക്യാമ്പ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാക്കളെപ്പറ്റി സംസാരിക്കുമ്പോള്‍ രാഷ്ട്രീയ ധാര്‍മ്മികത പറയുന്ന രമേശ് ചെന്നിത്തല അഴിമതിക്കേസ്സില്‍ ഉള്‍പ്പെടാന്‍ പോകുന്ന തന്നെക്കുറിച്ച് രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തി ചിന്തിക്കണം. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് സ്വകാര്യ മുതലാളിമാര്‍ക്ക് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത്. മെഡിക്കല്‍കോളേജ് നിര്‍മ്മിക്കുന്നതിന് നബാര്‍ഡ് വായ്പ സര്‍ക്കാര്‍ ഗ്യാരണ്ടിയിലാണ് നല്‍കുന്നത്. സര്‍ക്കാര്‍ ഈ പണം ഇത്തരത്തില്‍ സ്വകാര്യ മുതലാളിമാര്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിന് മറിച്ച് നല്‍കുന്നത് രാഷ്ട്രീയ ധാര്‍മ്മികതയാണോയെന്ന് ചിന്തിക്കണം. കണ്‍സള്‍ട്ടന്‍സി കരാരിന്റെ അഴിമതിക്ക് പിന്നില്‍ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സ് നേതാക്കന്മാരുമാണ്. സിപിഐ ജില്ലാ കൗണ്‍സിലംഗം എം. സോമന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: