ഇരിട്ടി: രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഇരിട്ടി ഉപജില്ലാ ശാസ്ത്രോത്സവം ആറളം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ചു. ഇന്നലെ ശാസ്ത്ര , ഗണിതശാസ്ത്ര, ഐടി മേളകളും, ഇന്ന് പ്രവര്‍ത്തി പരിചയ , സാമൂഹ്യശാസ്ത്ര മേളകളുമാണ് നടക്കുക. മേളയില്‍ 110 സ്കൂളുകളില്‍ നിന്നായി 2500ല്‍ അധികം ശാസ്ത്ര പ്രതിഭകള്‍ പങ്കെടുക്കുന്നുണ്ട് .
ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകന് മേള ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി.റോസമ്മ അദ്ധ്യക്ഷത വഹിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പ്രസന്ന മുഖ്യഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ മാര്‍ഗ്ഗരറ്റ് ജോസ്, തോമസ് വര്‍ഗ്ഗീസ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.പി.സുഭാഷ്, ജിജി ജോയ്, ബാബു ജോസഫ്, എന്‍.അശോകന് ആറളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വേലായുധന്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ.ജനാര്ദ്ദനന്, എച്ച്.എം.വത്സന് കക്കണ്ടി, പി.വി.കുഞ്ഞിക്കണ്ണന്, പി.രവീന്ദ്രന്, പി.വി.താമസ്, എം.ഇബ്രാഹീം, പി.വി.അബൂബക്കര്‍, എ.എ.ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: