റോം: ഇറ്റാലിയന്‍ ലീഗില്‍ കരുത്തരായ ഇന്റര്മിലാന് തോല്‍വി നേരിട്ടപ്പോള്‍ അയല്‍ക്കാരായ എസി മിലാന് വിജയം സ്വന്തമാക്കി.
എവേ മത്സരത്തില്‍ ഇന്റര്‍ 1-0ന് സാംപദോറിയയോടാണ് പരാജയപ്പെട്ടത്. കൡയുടെ 44-ാം മിനിറ്റില്‍ ക്വാഗ്ലിയാരെല്ല വിജയഗോള്‍ നേടി. 11 കളികളില്‍ നിന്ന് 14 പോയിന്റുമായി ഇന്റര്‍ 11-ാമത്.
അതേസമയം എസി മിലാന് 1-0ന് പെസ്കാരയെ കീഴടക്കി. 49-ാം മിനിറ്റില്‍ ബോണാവെന്ച്വറ ടീമിന്റെ വിജയഗോള്‍ സ്വന്തമാക്കി. 11 കളികളില്‍ നിന്ന് 22 പോയിന്റുമായി എസി മിലാന് മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
മറ്റൊരു കളിയില്‍ ലാസിയോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സാസ്സുലോയെ പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 50-ാം മിനിറ്റില്‍ സെനാദ് ലുസിക്കും 55-ാം മിനിറ്റില്‍ സിറോ ഇമ്മോബെലും ലാസിയോക്കായി ഗോള്‍ കണ്ടെത്തി. 57-ാം മിനിറ്റില്‍ ഡെഫ്രെല്‍ സാസ്സുലോയുടെ ആശ്വാസം.
അതേസമയം രണ്ടാം സ്ഥാനത്തുള്ള റോമ-എംപോളി കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. 11 കളികളില്‍ നിന്ന് 23 പോയിന്റ് റോമക്ക്. 27 പോയിന്റുമായി യുവന്റസ് ഒന്നാമത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യുവന്റസ് 2-1ന് നാപ്പോളിയെ കീഴടക്കി.
മറ്റ് മത്സരങ്ങളില്‍ ക്രോടോണ്‍ 2-0ന് ചീവോയെയും അറ്റ്ലാന്റ 3-0ന് ഗനോവയെയും പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: