പാനൂര്‍: ചെറുപറമ്പ്-പാത്തിക്കല്‍ റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. നരിക്കോട് മല, പാത്തിക്കല്‍ ഭാഗങ്ങളില്‍ നിന്നും കരിങ്കല്ലും ചെങ്കല്ലും കയറ്റി വരുന്ന ലോറികളാണ് ഇന്നലെ സ്ത്രീകളടക്കം തടഞ്ഞത്. ഇത്തരം ലോറികള്‍ റോഡ് തകര്‍ച്ചക്കും മറ്റ് അപകടങ്ങള്‍ക്കും കാരണമാകുന്നൂവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരോധം നടന്നത്. കൊളവല്ലൂര്‍ പോലീസ് സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തില്‍ ക്വാറി ഉടമകളുമായി ചര്‍ച്ച നടന്നതിനെ തുടര്‍ന്നാണ് ഉപരോധം പിര്വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: