പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുള്ള ബാങ്ക് വായ്പത്തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലൂടെ നല്‍കണമെന്ന് ബാങ്കിന് പരിയാരം മെഡിക്കല്‍ കോളജ് എം.ഡിയുടെ പേരില്‍ വ്യാജ ഇമെയില്‍ സന്ദേശം.
വടകര എസ്ബിടി ബാങ്ക് ശാഖയില്‍ വടകര സ്വദേശിയുടെ പേരിലാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് അടക്കമുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ബാങ്ക് വായ്പകള്‍ സന്ദേശത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലൂടെ മാത്രം നല്‍കണമെന്ന് എംഡി നിര്‍ദേശം നല്‍കിയതാണ് ഇ-മെയില്‍.
ഇതു പോലെ മറ്റു സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ പരിയാരം മെഡിക്കല്‍ കോളജിന്റെ പേരില്‍ വ്യാജ സന്ദേശം നല്‍കിയിട്ടുണ്ടോയെന്നതും അന്വേഷിക്കാന്‍ ആവശ്യപ്പെടുമെന്ന് എം.ഡി. കെ.രവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: