കാഞ്ഞാര്‍: റോഡരികില്‍ അപകടകരമായി നില്ക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ ഭീഷണിയാകുന്നു. കാഞ്ഞാര്‍-വാഗമണ്‍ ജംഗ്ഷനില്‍ മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുന്‍വശം സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോര്‍മറാണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വഴിയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നത്.നിരവധി വിദ്യാര്‍ഥികളാണ് ഇതിന്റെ സമീപത്തുകൂടി നടന്നു പോകുന്നത്. ഫ്യൂസ് ക്യാരിയറിനു പകരം
കമ്പി ഉപയോഗിച്ചാണ് ഫ്യൂസ് ബന്ധിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് കൈയെത്തും ദൂരത്താണ് അപകടകരമായി ഫ്യൂസ് സ്ഥിതി ചെയ്യുന്നത്. ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് സംരക്ഷണ വേലി വേണമെന്ന നിയമമുള്ളപ്പോഴാണ് സംസ്ഥാന പാതയോരത്ത് ഭീഷണി ഉയര്‍ത്തി അപകടകരമാം വിധം ട്രാന്‍സ്ഫോര്‍മര്‍ നില്‍ക്കുന്നത്. ഇത്തരം നിരവധി ട്രാന്‍സ്ഫോര്‍മറുകളാണ് റോഡരികില്‍ സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: