ചിത്തശുദ്ധിയാണ് പ്രധാനം

Monday 31 October 2016 9:19 pm IST

ചിത്തശുദ്ധി ഉണ്ടാകാതെ ധ്യാനം ശരിപ്പെട്ടാല്‍ ധ്യാനിച്ച വ്യക്തിക്കും ലോകത്തിനും ഹാനിയുണ്ടാകും. രാവണന് ചിത്തശുദ്ധിയുണ്ടാകാതെ തന്നെ ധ്യാനം ഉറച്ചു. അയാള്‍ക്ക് ഏകാഗ്രത കിട്ടി. അപ്പോള്‍ ഭഗവാന്‍ സന്തുഷ്ടനായി വരം ചോദിച്ചുകൊള്ളാന്‍ പറഞ്ഞു. രാവണന്‍ വരം ആവശ്യപ്പെട്ടു, സംഹാരശക്തി വേണമെന്ന്. ഭഗവാന്‍ അത് നല്‍കുകയും ചെയ്തു. ഫലമോ അയാള്‍ സംഹാരകനായി മാറി. അയാള്‍ സ്വയം നശിക്കുകയും ചെയ്തു. ചിത്തശുദ്ധി കൂടാതെ ധ്യാനം ഉറച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. തീവ്രമായ സങ്കല്‍പശക്തിയുണ്ടെങ്കില്‍ ചിത്തശുദ്ധിയില്ലാതെ തന്നെ ധ്യാനം സാധിക്കാം. ആധുനിക കാലത്തെ ഉദാഹരണം പറയാം. ആണവായുധം കണ്ടുപിടിച്ചയാള്‍ വളരെ ഏകാഗ്രചിത്തനായിരിക്കണം. അത് അയാളുടെ പൂര്‍ണധ്യാനമായിരുന്നു. അതില്ലാതെ ഇത്ര പൂര്‍ണമായ ശാസ്ത്രം കണ്ടെത്താനാവില്ല. സങ്കല്‍പം സുശക്തമായിരുന്നു. അത് നിമിത്തം ചിത്തശുദ്ധിയില്ലാതെ തന്നെ ഏകാഗ്രത കിട്ടി. പക്ഷേ ആ ശാസ്ത്രംകൊണ്ട് അയാളും നശിക്കും ലോകവും നശിക്കും. ചിത്തശുദ്ധിയില്ലാത്ത ധ്യാനംകൊണ്ട് ലാഭമില്ല, നഷ്ടമേയുള്ളൂ.

ആചാര്യ വിനോബ ഭാവെ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.