ആലപ്പുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ടിഇഎസ് (ബിഎംഎസ്) ആലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ബസ് സ്റ്റേഷനില്‍ പ്രതിഷേധ ധര്‍ണ നടത്തി. പ്രസിഡന്റ് പി.ജി. ഗണേഷ്കുമാര് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസിയെ ഡിപ്പാര്‍ട്ട്മെന്റ് ആക്കുക, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ശമ്പള പരിഷ്കരണ ചര്‍ച്ച ഉടന്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. കെഎസ്ടിഇഎസ് ജില്ലാ സെക്രട്ടറി ജി.എം. അരുണ്‍കുമാര്‍, ജില്ലാ കമ്മറ്റിയംഗം സി. ശ്രീകുമാര്‍, എസ്. ജയകൃഷ്ണന്, ആര്.എസ്. സുനില്‍കുമാര്‍, ടി.എസ്. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചേര്‍ത്തല: കെഎസ്ടി എംപ്ലോയീസ് സംഘിന്റെ ആഭിമുഖ്യത്തില്‍ നഷ്ടത്തിലായ കോര്പ്പറേഷന് ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റാക്കി നിലനിര്‍ത്തുക, എം പാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ധര്‍ണ നടത്തി. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.പി. ഭാര്ഗവന് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഇഎസ് ജില്ല പ്രസിഡന്റ് വേണുഗോപാല്‍, വൈസ് പ്രസിഡന്റ് കെ.ടി. സന്തോഷ്കുമാര്‍, ജി.എം. അരുണ്‍കുമാര്‍. എന്‍. വെങ്കിടാചലം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: