ചേര്‍ത്തല: സത്സംഗങ്ങള്‍ ആത്മശുദ്ധീകരണത്തിനും സമൂഹത്തിന്റെ ന•ക്കും വഴിയൊരുക്കുമെന്ന് ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്. കടക്കരപ്പള്ളി പടിഞ്ഞാറേ കൊട്ടാരം
ധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഡിസംബറില്‍ നടക്കുന്ന അയ്യപ്പമഹാസത്രത്തിനു മുന്നാടിയായി നടന്ന നാരായണീയസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്സംഗങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ച കാലഘട്ടമാണിത്. ധാര്‍മ്മിക ബോധവും ഈശ്വരഭക്തിയും മനുഷ്യനില്‍ ഉണ്ടാക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബാബുപണിക്കര്‍ അധ്യക്ഷത വഹിച്ചു.
യജ്ഞശാലയുടെ കാല്‍നാട്ട് ശബരിഗ്രൂപ്പ് ചെയര്മാന് സുനില്‍കുമാര്‍ നിര്‍വഹിച്ചു. അഡ്വ.പി.ആര്. രാമനാഥന്, പുലിയന്നൂര്‍മന ശശിനമ്പൂതിരിപ്പാട്, വേഴപ്പറമ്പുമന പരമേശ്വരന് നമ്പൂതിരിപ്പാട്, പള്ളിപ്പുറം പരമേശ്വരക്കുറുപ്പ്, എം.ആര്. കരുണാകരകുറുപ്പ്, അഡ്വ.എന്‍. ശ്രീകുമാര്‍, എന്‍. രാമദാസ്, ബി. ചന്ദ്രന്, രാധാമണി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: