ബിജെപിയുടെ കൊടിയും ബോര്‍ഡുകളും നശിപ്പിച്ചു

Monday 31 October 2016 10:13 pm IST

പരിയാരം: ഏമ്പേറ്റില്‍ ബിജെപിയുടെ കൊടിയും ബോര്‍ഡുകളും നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇരുട്ടിന്റെ മറവില്‍ കൊടിയും ബോര്‍ഡും നശിപ്പിച്ചതില്‍ ബിജെപി പരിയരം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.വി.ഗണേശന്‍ ശക്തിയായി പ്രതിഷേധിച്ചു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സംഘടിത ശക്തികളുടെ ശ്രമം ജനങ്ങള്‍ തിരിച്ചറിയണമെന്നും ഗണേശന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.