കണ്ണൂര്‍: ഉത്തര കേരള കവിതാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മഹാഭാരത സമ്മേളനവും സാഹിതീ ആചാര്യന് വാണീദാസ് എളയാവൂരിന് സരസ്വതീ പുരസ്കാര സമര്‍പ്പണവും നടത്തി. ഭാരതദേശം പത്രാധിപര്‍ എ.ഗംഗാധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സാഹിത്യകാരന് പി.ആര്.നാഥ് വാണീദാസ് എളയാവൂരിന് പുരസ്കാരം നല്കി. സോമന് മാഹി പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. വാണീദാസ് എളയാവൂര് മറുപടി പ്രസംഗം നടത്തി. ഡോ.എന്‍.കെ.ശശീന്ദ്രന് മഹാഭാരത സന്ദേശം എന്ന വിഷയം അവതരിപ്പിച്ചു. പ്രൊഫ.പി.മനോഹരന്, ശേഖര്‍ജി, അഡ്വ.പി.കെ.രവീന്ദ്രന്, ടി.പി.ആര്. നാഥ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭാസ്കരന് വട്ടോളിയുടെ ഗാനപൗര്‍ണ്ണമി ഗ്രന്ഥപ്രകാശനവും നടന്നു. അക്ഷരഗുരു കവിയൂര്‍ സ്വാഗതവും സൗമി മട്ടന്നൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: