പയ്യാവൂര്‍: ബാസ്കറ്റ് ബോളില്‍ നിരവധി ദേശീയ അന്തര്‍ദേശീയ താരങ്ങളെ ജന്മം നല്കിയ ചന്ദനക്കാംപാറ ചെറുപുഷ്പം ബാസ്കറ്റ് ബോള്‍ കോര്‍ട്ട് നവീകരിച്ച് നാടിന് സമര്‍പ്പിച്ചു. നവീകരിച്ച കോര്‍ട്ടിന്റെ ഉദ്ഘാടനം പി.കെ.ശ്രീമതി എം.പി. നിര്‍വ്വഹിച്ചു.. ഫാ.സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ബാസ്കറ്റ് ബോള്‍ നവീകരണം സ്പോണ്സര് ചെയ്ത പയ്യാവൂര്‍ ക്രഷേര്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സണ്ണി കളപ്പുരയ്ക്കലിന് പി.കെ. ശ്രീമതി എം പി. ഉപഹാരം നല്കി. ചെറുപുഷ്പം ഹൈസ്കൂള്‍ പ്രധാനാധ്യപകന് സി.എല്‍. ആന്റോ, ജില്ലാ പഞ്ചായത്തംഗം പി.കെ. സരസ്വതി, പഞ്ചായത്തംഗങ്ങളായ ഡെയ്സി മഞ്ഞനാല്‍, സജന് വെട്ടുകാട്ടില്‍, പി.കെ. ബാലകൃഷ്ണന്, വിജയമ്മ കാക്കശ്ശേരില്‍, കെ.ടി.അനില്‍കുമാര്‍, പയ്യാവൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി, ജോണി വട്ടത്തറ, ജിജി പൂവത്തും മണ്ണില്‍, ദീപ വരിക്കമാക്കല്‍, ബെന്നി കള്ളികാട്ട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: