പാനൂര്‍: തലശേരി നായനാര്‍ റോഡിലെ ബിജെപി പ്രവര്‍ത്തകനായ കുറ്റിയാടന്‍ ബിജുവിനെയും, കുടുംബത്തെയും അക്രമിച്ച പോലീസ് നടപടിയില്‍ മഹിളാമോര്‍ച്ച ജില്ലാപ്രസിഡണ്ട് എന്‍.രതി പ്രതിഷേധിച്ചു. രണ്ടുവട്ടം സിപിഎം അക്രമികള്‍ ക്രൂരമായി അക്രമിച്ച ബിജുവിനെ സിപിഎം നേതൃത്വത്തിന്റെ കല്‍പ്പന അനുസരിച്ച് വീട്ടില്‍ കയറി പോലീസുകാര്‍ തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതു തടയാന്‍ ചെന്ന അമ്മയെയും, ഇളയമ്മയെയും പോലീസ് വെറുതെ വിട്ടില്ല. കൈകള്‍ക്കു സ്വാധീനമില്ലാത്ത ബിജുവിനെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റിയത് മനുഷ്യത്വരഹിതമായ നടപടിയാണ്. അക്രമികളെ പിടികൂടാന്‍ നിയമം അനുശാസിക്കുന്ന തരത്തില്‍ പോലീസിനു അധികാരമുണ്ട്. അല്ലാതെ സിപിഎം ഏരിയാകമ്മറ്റിയുടെ നിര്‍ദ്ദേശത്തില്‍ കാര്യങ്ങള്‍ നടത്തിയാല്‍ അതിനെ ജനാധിപത്യരീതിയില്‍ നേരിടുമെന്നും, ബിജുവിനും കുടുംബത്തിനും നേരെ പോലീസ് നടത്തിയ നരനായാട്ടിനെതിരെ വനിതാകമ്മീഷന്, മനുഷ്യാവകാശകമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും എന്‍.രതി പ്രസ്താവനയില്‍ അറിയിച്ചു. എപി.പത്മിനി ടീച്ചര്‍,എന്‍.രതി, ലസിത പാലക്കല്‍, സ്മിത ജയമോഹന്, ജീഷ്മ, സജിത തുടങ്ങിയവര്‍ ബിജുവിന്റെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: