ഇരിട്ടി: കണ്ണൂരിലെ കൊലപതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും, കാര്‍ഷിക വിലത്തകര്‍ച്ച പിടിച്ചു നിര്‍ത്തണമെന്നും, പട്ടിക ജാതിക്കാരുടെ ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി നിജപ്പെടുത്തണമെന്നും തെയ്യം കാലാകാരന്മാരുടെ പെന്ഷന് വര്‍ദ്ധിപ്പിക്കണമെന്നും ഇരിട്ടി താലൂക്ക് മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘത്തിന്റെ കുടുംബ സംഗമം ഗവര്‍മ്മെണ്ടിനോട് ആവശ്യപ്പെട്ടു. സംഗമം അഡ്വ. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സമുദായ സംഘം പ്രസിഡണ്ട് വിനോദ് കോളാരി അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സിയില്‍ വിജയികളായവര്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ സെബാസ്റ്റ്യന്‍ ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ചികിത്സാ സഹായം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോണ്‍ കൊച്ച കരോട്ട് നിര്‍വഹിച്ചു. തെയ്യം കലാകരന്മാരെ പഞ്ചായത്ത് മെമ്പര്‍ വേണുഗോപാല്‍ ആദരിച്ചു. താലൂക്ക് സെക്രട്ടറി വത്സന് അത്തിക്കല്‍, ഗോവിന്ദന് മയ്യില്‍, മോഹനന് പടിയൂര്‍, കൃഷ്ണന് നടുവനാട്, സജീവന് മുക്കട്ടി, ശശി കോളിക്കടവ്, ജിതേഷ് പെരുമണ്ണ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: