എരുമേലി: മുണ്ടക്കയം, എരുമേലി ഗ്രാമ പഞ്ചായത്ത് അതിര്‍ത്തിയില്‍പ്പെട്ട കൊരട്ടി കണ്ണിമലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടക്കെതിരെ നാട്ടുകാര്‍ രംഗത്ത്. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാറമടക്ക് പെര്‍മിറ്റോ മറ്റ് ലൈസന്‍സുകളോ ഇല്ലെന്നും സമരസമിതി കണ്‍വീനര്‍ രാജേന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാറമടയുടെ പ്രവര്‍ത്തനം സമീപ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ക്ക് ഭീഷണിയും, നീര്‍ച്ചാലുകള്‍ ഇല്ലാതാക്കും. എരുമേലിയിലെ കുടിവെള്ള പദ്ധതി പ്രവര്‍ത്തിക്കുന്നതും കൊരട്ടി ആറ്റിലാറ്റിലെ കയത്തിലാണന്നും പാറ പൊട്ടിക്കുന്നതു മൂലം ഇവിടുത്തെ ജലവും മലിനമാകുന്നതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുണ്ടക്കയം പഞ്ചായത്തധികൃതര്‍ക്ക് നാട്ടുകാര്‍ നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: