കാഞ്ഞിരപ്പള്ളി: റേഷന്‍ കടകള്‍ ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് താലൂക്ക് കമ്മറ്റി അറിയിച്ചു. സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച രാവിലെ 10ന് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ഭക്ഷ്യ സുരക്ഷയുടെ പേരില്‍ വെട്ടിക്കുറച്ച സാധനങ്ങള്‍ പുനസ്ഥാപിക്കുക, റേഷന്‍ സബ്സിഡി നിലനിര്‍ത്തുക, മുന്‍ഗണന ലിസ്റ്റിലെ അപാകതകള്‍ പരിഹരിച്ച് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുക, റേഷന്‍ വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള കമ്മീഷന് കമ്മീഷന് തുക അനുവധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: