കാഞ്ഞിരപ്പള്ളി: കേന്ദ്ര ഗവണ്മെന്റ് കേരളം മുഴുവന്‍ നടപ്പിലാക്കാന്‍ തുടങ്ങിയ ജന്‍ ഔഷധി കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലും ആരംഭിക്കണമെന്ന് വേങ്ങല്പതാല് ജനസൗഹാര്‍ദ വേദി ആവശ്യപ്പെട്ടു. ജന്‍ ഔഷദികളില് നിന്നും മരുന്നിന് 50 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ മരുന്ന് ലഭിക്കും. ഇത് സാധാരണക്കാര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു. പി.ബി സജീവന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സാലിഹ് അമ്പഴത്തിനാല്‍, ജെയിംസ് വെട്ടിമറ്റത്തില്‍, കെ. കെ. കൊച്ചുമോന്, കെ. എ. വിജയന്, പി. എന്‍. ശ്രീനിവാസന്, ബിനു നാട്ടുവ, കൃഷ്ണകുമാര്‍, വാസുദേവന്‍, തോമസ്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: