തിരുവനന്തപുരം: ബ്രിക്സ് രാജ്യങ്ങളുടെ അന്തര്‍ദേശീയ സമ്മേളനം ഈമാസം 3 മുതല്‍ 5 വരെയായി കൊച്ചിയിലെ താജ് ഗേറ്റ്വേയില് നടക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രിക്സിന്റെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തശേഷം അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ സമ്മേളനമാണിത്.
ജനപങ്കാളിത്തത്തോടെ പ്രാദേശിക ബജറ്റ് തയ്യാറാക്കല്‍ എന്നതാണ് സമ്മേളന വിഷയം. കേന്ദ്രപഞ്ചായത്ത്രാജ് മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
3 ന് രാവിലെ 10ന് ഉദ്ഘാടന സമ്മേളനം കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറും 5 ന് വൈകിട്ട് 3ന് സമാപന സമ്മേളനം കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ തോമസ് ഐസക്ക്, കെ.ടി. ജലീല്‍. സംസ്ഥാന മന്ത്രിമാര്‍, ബ്രിക്സ് ഓഫീസര്‍മാര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: