പുരി: ദീപാവലി ദിനത്തില്‍ ഒഡീഷയിലെ പുണ്യനഗരം പുരി മറ്റൊരു ചടങ്ങിനു കൂടി വേദിയായി. പിതൃക്കള്‍ക്ക് പ്രണാമമര്‍പ്പിക്കുന്ന ‘ബഡാബാദുവ ധക്ക’യ്ക്ക്. ആയിരങ്ങളാണ് ഇതിനായി ഞായറാഴ്ച പുരിയില്‍ സംഗമിച്ചത്. രാവിലെ മുതല്‍ വൈകിട്ട് വരെയാണ് പരമ്പരാഗതമായ ഈ ആചാരം.
കുടുംബങ്ങള്‍ ഒന്നായാണ് എത്തുക. മുതിര്‍ന്ന അംഗം നേതൃത്വം നല്‍കും. ആദ്യം എല്ലാവരും കൈയില്‍ കരുതിയ ചണം വടി കത്തിക്കും. തുടര്‍ന്ന് മുതിര്‍ന്ന അംഗം പ്രാര്‍ത്ഥന ചൊല്ലും, മറ്റുള്ളവര്‍ ഏറ്റുചൊല്ലും. ”അല്ലയോ ബഹുമാന്യരായ പിതൃക്കളെ, ഇരുട്ടില്‍ നിന്ന് പുറത്തുവരൂ, വെളിച്ചമേറിയ പാതയിലൂടെ വീണ്ടുമൊന്നു സഞ്ചരിക്കൂ,” ഇതാണ് പ്രാര്‍ത്ഥന.
സ്വര്‍ഗത്തിലുള്ള പിതൃക്കള്‍ ഭൂമിയിലെത്തി അനുഗ്രഹിക്കുന്നതിനാണ് ചടങ്ങെന്ന് അവര്‍ വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: