ജാതി ഭേദം മാറ്റണം: ആര്‍എസ്എസ്

Monday 31 October 2016 10:59 pm IST

  ചെങ്ങന്നൂര്‍: ജനനത്തിന്റെ അടിസ്ഥാനത്തിലുള്ള ഭേദങ്ങള്‍ മാറ്റിവച്ച് സമാജത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. ചെങ്ങന്നൂരില്‍ ആര്‍എസ്എസ് ശബരിഗിരി വിഭാഗ് കാര്യാലയ സമര്‍പ്പണത്തിന്റെ പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുമതത്തില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ഭിന്നതയുണ്ട്. ശരീരത്തിലെ ഭിന്നാവയവങ്ങള്‍ വലുപ്പച്ചെറുപ്പം നോക്കാതെ കര്‍ത്തവ്യം നിര്‍വഹിച്ച് ഒറ്റ ശരീരമായി പ്രവര്‍ത്തിക്കുന്നതുപോലെ സമൂഹത്തിന് ഏകാത്മ മനോഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കണം. ഭാരതത്തെ വിദേശ രാജ്യങ്ങളോട് തുല്യമാക്കണം എന്ന് പലരും പറയുന്നു. ഭാരതത്തെ ഭാരതമായി നിലനിര്‍ത്തണം. സമാജത്തെ ശക്തിപ്പെടുത്തുക, ആസുര അധാര്‍മ്മിക ശക്തികളെ പരാജയപ്പെടുത്തുക, സുശക്തവും സമൃദ്ധവുമായി ഭാരതത്തെ നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യം, സര്‍ കാര്യവാഹ് പറഞ്ഞു. ആസാമില്‍ പ്രചാരകനായിരിക്കെ ഉള്‍ഫ തീവ്രവാദികള്‍ വധിച്ച ചെങ്ങന്നൂര്‍ വെണ്മണി സ്വദേശി നാരായണന്‍കുട്ടി സ്മാരക സഭാഗൃഹം (നാരായണ സ്മൃതി) സമര്‍പ്പണം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ നിര്‍വ്വഹിച്ചു. ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ശ്രീശാന്താനന്ദ മഠം ഋഷിജ്ഞാന സാധനാലയം സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രന്ഥശാല സമര്‍പ്പണം ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍പ്രമുഖ് ജെ. നന്ദകുമാറും ഉപഹാര സമര്‍പ്പണം പ്രാന്തസംഘചാലക് പി.ഇ.ബി. മേനോനും നിര്‍വ്വഹിച്ചു. സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ക്ഷേത്രീയ സംഘചാലക് ഡോ.ആര്‍. വന്യരാജ്, പ്രചാരക് ജി. സ്ഥാണുമാലയന്‍, പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ. മോഹന്‍, പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, പ്രചാരക് പ്രമുഖ് എ.എം. കൃഷ്ണന്‍, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി. ഉണ്ണികൃഷ്ണന്‍, സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, സേവാ പ്രമുഖ് എ. വിനോദ്, കാര്യകാരി അംഗങ്ങളായ പി. നാരായണന്‍, വി.കെ. വിശ്വനാഥന്‍, കെ. കൃഷ്ണന്‍കുട്ടി, ഭാരതീയ വിചാരകേന്ദ്രം ജോ. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംഘടനാ സെക്രട്ടറി എം. ഗണേശ്, ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ട്രഷറര്‍ പ്രതാപചന്ദ്രവര്‍മ്മ, ദേശീയ സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി.പി. മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍കുമാര്‍ സ്വാഗതവും കാര്യാലയ നിര്‍മ്മാണ സമിതി അദ്ധ്യക്ഷന്‍ എം.എന്‍. ശശിധരന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.