കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാലിന് പരിഗണിക്കും.
വെള്ളിയാഴ്ചയാണ് സക്കീര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതിയില്‍ നല്‍കിയത്.ഇയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നാലിന് വീണ്ടും യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: