തിരൂര്‍ പടിഞ്ഞാറേക്കരയില്‍ സിപിഎം ഗുണ്ടാവിളയാട്ടം

Tuesday 1 November 2016 10:40 am IST

തിരുര്‍: അധികാരത്തിന്റെ അഹങ്കാരത്തില്‍ സിപിഎം നടത്തുന്ന അക്രമ പരമ്പരകള്‍ തിരൂരിന്റെ സമാധാനം തകര്‍ക്കുന്നു. പടിഞ്ഞാറേക്കരയില്‍ മണിക്കൂറുകളോളം സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ആരംഭിച്ച അക്രമം സിപിഎം തടസ്സമില്ലാതെ തുടരുകയാണ്. തിരൂര്‍ പ്രദേശത്ത് ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നു. ഇന്നലെ പടിഞ്ഞാറേക്കര മുതല്‍ നായരുതോട് വരെയുള്ള ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. പത്തോളം വീടുകളാണ് യാതൊരു പ്രകോപനവുമില്ലാതെ അടിച്ചുതകര്‍ത്തത്. വേട്ടനായ്ക്കളെ പോലെ വീടുകളില്‍ അതിക്രമിച്ചുകയറി സ്ത്രീകളെയടക്കം കണ്ണില്‍ കണ്ടവരെയെല്ലാം അതിക്രൂരമായി മര്‍ദ്ദിച്ചു. മരപ്പലക കൊണ്ട് അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പാടത്തേയില്‍ ഗണേശന്റെ ഭാര്യ കമല കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തെക്കന്‍വീട്ടില്‍ പരേതനായ അര്‍ജ്ജുനന്റെ ഭാര്യ ലതയുടെ വീട് പുര്‍ണ്ണമായു അടിച്ചു തകര്‍ത്തു. പൂതംവീട്ടില്‍ ഭാര്‍ഗവിയുടെ വീടിന് തീയിട്ടു. വള്ളുവന്‍ പറമ്പില്‍ രതീഷിന്റെ ബൈക്ക് കത്തിച്ചു. കടവത്തിയില്‍ വേലായുധന്റെ വീട്ടിലെ വാട്ടര്‍ ടാങ്ക്, വാഴ എന്നിവ നശിപ്പിച്ചു. കുളപരുത്തിക്കല്‍ മണി, ഗോപി എന്നിവരുടെ വീട് അടിച്ചു തകര്‍ത്തു. കുളപരുത്തിക്കല്‍ രമേശന്റെ ഓട്ടോ കത്തിച്ചു. ഓട്ടോ െ്രെഡവറായ ചിറപറമ്പില്‍ ഗംഗാധരന്റെ മകന്‍ രതീഷിനെ നായരുതോട്ടില്‍ വെച്ച് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. സിപിഎം ലോക്കല്‍ സെക്രട്ടറിയുടെയും വാര്‍ഡ് മെമ്പര്‍മാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൂടുതലുള്ള സ്ഥലമാണ് പടിഞ്ഞാറേക്കര. സമാധാനാന്തരീക്ഷത്തില്‍ കഴിയുന്ന ഇവിടെ പ്രകോപനം സൃഷ്ടിക്കാന്‍ സിപിഎം മുമ്പും ശ്രമിച്ചിട്ടുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ബാബുവിന് നേരെ വധശ്രമവുമുണ്ടായി. തിരൂര്‍ മറ്റൊരു കണ്ണൂരാക്കി മാറ്റാനാണ് സിപിഎമ്മിന്റെ ശ്രമം. തുടര്‍ച്ചയായി ഇവര്‍ നടത്തുന്ന അക്രമങ്ങള്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസ്സമാകുകയാണ്. കണ്ണൂരില്‍ കേസുകളില്‍ ഉള്‍പ്പെടുന്ന ക്രിമിനലുകളെ ഒളിപ്പിക്കാന്‍ പാര്‍ട്ടി കണ്ടെത്തിയിരിക്കുന്ന സങ്കേതവും തിരൂരും പരിസര പ്രദേശങ്ങളുമാണ്. പോലീസ് ഇവിടെ നിഷ്‌ക്രിയരാണ്. സിപിഎമ്മുകാര്‍ക്ക് ഒത്താശ ചെയ്യുന്നതാണ് പോലീസിന്റെ രീതിയെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. സമീപകാലത്ത് സിപിഎമ്മില്‍ നിന്നും വലിയരീതിയിലുള്ള കൊഴിഞ്ഞുപോക്ക് സംഭവിച്ചിരുന്നത്. ഇങ്ങനെ പോയവരില്‍ ഭൂരിഭാഗവും അഭയം പ്രാപിച്ചതാകട്ടെ ബിജെപിയിലും. ഇതിന്റെ പ്രതികാരമെന്നോണമാണ് സ്ത്രീകളെയും കുട്ടികളെയും തല്ലിച്ചതച്ചുകൊണ്ട് സിപിഎം നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.