മലയാളികള്‍ക്ക് പ്രധാനമന്ത്രിയുടെ കേരളപ്പിറവി ആശംസകള്‍

Tuesday 1 November 2016 11:22 am IST

ന്യൂദല്‍ഹി: മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളപ്പിറവി ആശംസകള്‍. ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേരുന്നുവെന്നും സംസ്ഥാനം പുരോഗതിയുടെ കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മറ്റു ഭാരതീയ ഭാഷകളെപ്പോലെ മലയാള ഭാഷയും വിദേശഭാഷകളേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഞായറാഴ്ച റേഡിയോ പ്രഭാഷണപരിപാടിയായ മന്‍ കി ബാത്തില്‍ കേരളത്തിന്റെ ശുചിത്വബോധത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിരുന്നു. https://twitter.com/narendramodi/status/793275120122867712

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.