വടകര: വില്യാപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വിതരണത്തിനായി എത്തിക്കുകയായിരുന്ന എട്ട് ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് അറസ്റ്റില്‍. മലപ്പുറം ചേളാരി പറമ്പില്‍ പീടിക സ്വദേശി കല്ലിങ്ങല്‍ ഷമീറലി(25)നെയാണ് വടകര ഡിവൈഎസ്പി കെ. സുദര്‍ശനന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ വടകര അടക്കാതെരു വില്യാപ്പള്ളി റോഡ് ജംഗ്ഷനില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക്ക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം. വില്യാപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും പണം വിതരണം ചെയ്യേണ്ടവരുടെ ലിസ്റ്റും ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം പണം എന്‍ഫോഴ്സ്മെന്റിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: