ബാലുശ്ശേരി: കരിയാണിമല ക്വാറി പ്രശ്നത്തില്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ബിജെപി നന്മണ്ട പഞ്ചായത്ത് നേതൃസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതവും സംരക്ഷിക്കപ്പെടുന്ന തരത്തില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തത് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയവും വഞ്ചനയും കൊണ്ടാണെന്ന് പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെട്ട് കഴിഞ്ഞെന്നും ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എന്‍.പി. രാമദാസ്, അഡ്വ. വേണുഗോപാല്‍, ശ്രീധരന് എന്നിവര്‍ സംസാരിച്ചു. വി.വി. സ്വപ്നേഷ് പ്രമേയം അവതരിപ്പിച്ചു. പി. ബാബുരാജ് സ്വാഗതവും അനീഷ് അല്ലങ്ങല് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: