വടകര: കോഴിക്കോട് റവന്യു ജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ, ഐ.ടി മേളയും, വൊക്കേഷണല്‍ എക്സ്പോയും നവംബര്‍ 12 മുതല്‍ 16 വരെ മടപ്പള്ളി ഗവ:ബോയ്സ് ഹൈസ്കൂളില്‍ നടക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് ടി.എന്‍ രാജന് അധ്യക്ഷത വഹിച്ചു.
ഡി.ഇ.ഒ സുരേഷ് കുമാര്‍, എഇഒ മാരായ വേണുഗോപാല്‍, സുരേഷ് ബാബു, ഒഞ്ചീയം ഗ്രാമപഞ്ചായത്തംഗം പി.പ്രസീത, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശശികല, പ്രിന്‍സിപ്പാള്‍ ദിനേശന് കരുവാങ്കണ്ടി, പി.വത്സന് മാസ്റ്റര്‍, വി.പി പ്രഭാകരന് സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരിയും ജനറല്‍ കണ്‍വീനറായി ഡി.ഡി.ഇ ഗിരീഷ് ചോലയിലിനെയും തിരഞ്ഞെടുത്തു. നവംബര്‍ 12ന് കാലത്ത് 9 മണിമുതല്‍ മേളയുടെ രജിസ്ട്രേഷന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: