ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം

Tuesday 1 November 2016 2:10 pm IST

കൊയിലാണ്ടി: എളാട്ടേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന എളാട്ടേരിയില്‍ സിപിഎം അക്രമം അഴിച്ച് വിടുകയായിരുന്നു. മാരകായുധങ്ങളുമായെത്തിയ അക്രമിസംഘം നടത്തിയ അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പുത്തന്‍പുരയില്‍ ഗോപാലന്റെ മകന്‍ ശബരീനാഥ് (21), കൂളിപ്പിലാക്കൂല്‍ മീത്തല്‍ വിജയന്റെ മകന്‍ നിധിന്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ കിഴക്കെ പുതിയേടത്ത് ഗംഗാധരന്റെ മകന്‍ അരുണ്‍ലാല്‍, കരടിപറമ്പത്ത് അശോകന്റെ മകന്‍ സനന്ത്, കിഴക്കെ നമ്പാറമ്പത്ത് രാമചന്ദ്രന്റെ മകന്‍ ധീരജ്, മൂലത്ത് സുനിലിന്റെ മകന്‍ ആകാശ്, ഉമ്മഞ്ചേരി മീത്തല്‍ ഗംഗാധരന്റെ മകന്‍ രാജേഷ്, നാരായണന്റെ മകന്‍ അതുല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. അക്രമത്തിന് ശേഷം ബിജെപി, ആര്‍എസ്എസ്, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ കൊടിമരങ്ങള്‍, ബോര്‍ഡുകള്‍ എന്നിവ വ്യാപകമായി തകര്‍ക്കപ്പെട്ടു കാഞ്ഞിലശ്ശേരി, കലോപൊയില്‍, ഞാണംപൊയില്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും അക്രമത്തില്‍ പങ്കാളികളായി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.