ജവഹര്‍ താലുക: പ്രേമാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വെട്ടിക്കൊന്നു. ജവഹര്‍ സ്വദേശിയും പത്തൊമ്പത് വയസുകാരനുമായ നീലേഷ് ഖര്പാടായാണ് പതിനാലുകാരിയായ പെണ്‍കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഖര്വാട ഗ്രമാത്തിലെ സാഴ്വാന് റോഡില്‍ ഒറ്റയ്ക്കു വരികയായിരുന്ന പെണ്‍കുട്ടിയെ പെട്ടെന്ന് നീലേഷ് ആക്രമിക്കുകയായിരുന്നു. രണ്ടുപേരും താലുക്ക ടിലോണ്ട ഗ്രാമത്തില്‍ തന്നെയാണ് താമസം.
ആക്രമത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, നിലേഷ് ഖര്പാടാ, പെണ്‍ക്കുട്ടിയോട് പ്രേമാഭ്യര്‍ത്ഥന നടത്തുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് പെണ്‍കുട്ടി നിരസിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിലേഷ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിലേഷിനെതിരെ ഐ.പി.സി 302 വകുപ്പ് പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: