റിയാദ്: സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനനുവദിക്കുന്ന നിര്‍ദ്ദേശം സൗദി ശൂറ കൗണ്‍സില്‍ തള്ളി. കൗണ്‍സില്‍ മേധാവി ഡോ. അബ്ദുല്ല ആലു ശൈഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 58 ാം കൗണ്‍സിലിന്റേതാണ് തീരുമാനം.
സ്ത്രീകള്‍ക്ക് വാനഹനമോടിക്കാനനുകൂലമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാനുള്ള പഠനത്തിന് തൊഴില്‍ സാമൂഹിക മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്ന നിര്‍ദ്ദേശമാണ് കൗണ്‍സില്‍ തള്ളിയത്. 62 പേര് എതിര്‍ത്ത് വോട്ട് ചെയ്തു.
72 വോട്ടു വേണമായിരുന്നു നിര്‍ദ്ദേശം പാസാകാന്‍. സൗദി സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സും അനുവദിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: