തോണിച്ചാലില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം : യുവമോര്‍ച്ച

Tuesday 1 November 2016 4:35 pm IST

തോണിച്ചാല്‍ : തോണിച്ചാല്‍ ടൗണില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ച യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. തോണിച്ചാലില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ന്നിട്ട് നാളുകളേറെയായി. എന്നാല്‍ അധികൃതര്‍ ഈ വിഷയത്തില്‍ അലംഭാവം കാണിക്കുകയാണ്. ഇവിടുത്തെ തെരുവു വിളക്കുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി. ഇത് നന്നാക്കാന്‍പോലും അധികാരികള്‍ തയ്യാറായിട്ടില്ല. എടവക പഞ്ചായത്തിലെ മറ്റെല്ലാ പ്രധാന ടൗണുകളിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടും മാനന്തവാടി – കോഴിക്കോട് ദേശീയ പാതയിലെ പ്രധാന ടൗണായ തോണിച്ചാലിനെ അധികൃതര്‍ അവഗണിക്കുകയാണ്. ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ബിജെ പി മാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് കണ്ണന്‍ കണിയാരം പറഞ്ഞു.
യൂണിറ്റ് പ്രസിഡണ്ട് പി.സൂര്യദാസ് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം .സി, വരുണ്‍ രാജ്, അബ്ദുള്‍ സത്താര്‍, ജിതിന്‍ ഭാനു, വിജയന്‍ കൂവണ, വില്‍ഫ്രഡ് ജോസ്, മനോജ് എ.എ, ജി.കെ മാധവന്‍, ശ്രീലത ബാബു, രാധാകൃഷ്ണന്‍ കെ.വി, ബിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തോണിച്ചാലില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സമരം ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട് കണ്ണന്‍ കണിയാരം ഉദ്ഘാടനം ചെയ്യുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.