പയ്യാവൂര്‍: ശ്രീകണ്ഠാപുരം കോട്ടൂര്‍ ഐടിഐയിലെ 2015 17 ഡി/സിവില്‍ ട്രേഡിലെ കുട്ടികള്‍ പ്രൊജക്ടിന്റെ ഭാഗമായി മഴക്കാലത്ത് പാഴായിപ്പോകുന്ന വെള്ളത്തെ സംഭരിച്ച് വേനലിലെ ജലദൗര്‍ലഭ്യത്തെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് പഠിക്കുകയും അത് കോട്ടൂര്‍ ഐടിഐയില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. ഇതിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍ മുനിസിപ്പല്‍ ചെയര്മാന് പി.പി.രാഘവന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് റാഷിദ റഹ്മാന് അദ്ധ്യക്ഷത വഹിച്ചു ഡി/സിവില്‍ ട്രേഡിലെ വിദ്യാര്‍ത്ഥി ജോസഫ് അഗസ്റ്റിന് പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോട്ടൂര്‍ ഐടിഐ ഡയറക്ടര്‍ ഫാ.ബിനു പൈംപിള്ളില്‍, ഐടിഐ പ്രിന്‍സിപ്പാള്‍ കെ.കെ.വേണുഗോപാലന്‍, അഡ്വ. എം.സി.രാഘവന്, മുനീര്‍, മുനിസിപ്പല്‍ അംഗങ്ങളായ ജോസഫീന, തോമസ് ചക്കിയത്ത്, ടി. ഒ.നാരായണന്, ഇ.സോമസുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: