ചണ്ഡിഗഡ്: അകാന്‍ഷാ ശര്‍മ്മയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ക്രിക്കറ്റ് താരം യുവരാജ് സിങിന്റെ മാതാവ് ഷബ്നം. തന്റെ കുടുംബത്തിനെതിരേ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് യുവരാജിന്റെ ജ്യേഷ്ഠന്റെ മുന്‍ ഭാര്യയായ അകാന്ഷയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുന്നതെന്ന് ഷബ്നം പറഞ്ഞു.
യുവരാജിന്റെ കുടുംബത്തിലെ എല്ലാവരും മയക്കുമരുന്നിന് അടിമയാണെന്നും യുവരാജ് കഞ്ചാവ് വലിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഉള്‍പ്പടെ ഗുരുതരമായ ആരോപണമാണ് അകാന്‍ഷാ ഉന്നയിച്ചിരുന്നു.
കളേഴ്സ് ടിവിയുടെ ബിഗ് ബോസ് ഷോയ്ക്കിടെയായിരുന്ന അകാന്‍ഷയുടെ വിവാദ വെളിപ്പെടുത്തല്‍. അകാന്‍ഷാ കുടുംബത്തിനെതിരേ ആരോപണം ഉന്നയിച്ചതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ നല്‍കിയാവും മാനനഷ്ടക്കേസ് നല്‍കുക. യുവരാജും ബോളിവുഡ് താരം ഹസീല്‍ കീച്ചുമായുള്ള വിവാഹ ഒരുക്കങ്ങളുടെ തിരക്കിലാണ് ഷബ്നം. സ്വന്തം രാജ്യത്തിന് വേണ്ടി വിയര്‍പ്പും ചോരയും കണ്ണീരും നല്കിയ തന്റെ മകനെ അപമാനിക്കുന്നതാണ് ആരോപണമെന്നും ഷബ്നം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: