ബസ് സ്റ്റാന്റ് ശുചീകരിച്ചു

Tuesday 1 November 2016 5:23 pm IST


മീനങ്ങാടി : ആര്‍ട്ട് ഓഫ് ലീവിങ്ങിന്റെ യുവജന സംഘടനയായ വൈ എല്‍ടിപിയുടെ നേത്രത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീനങ്ങാടി ബസ് സ്റ്റാന്റ് ശുചീകരിച്ചു. വ്യക്തി ശുചിത്വവും പരിസര ശുചിത്വത്തെ കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് വൈഎല്‍ടിപി ജില്ലാ കോഡിനേറ്റര്‍ പി.കെ.സുകുമാരന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി പ്രദീപ് സംസ്ഥാന കമ്മറ്റി മെബര്‍ ആനന്ദ് എന്നിവര്‍ നേത്രത്വം നല്‍കി.

വൈ എല്‍ടിപി പ്രവര്‍ത്തകര്‍ മീനങ്ങാടി ബസ് സ്റ്റാന്റ് ശുചീകരിച്ചപ്പോള്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.