ന്യൂദല്‍ഹി: മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമി ടൈംസ് നൗ ചാനലില്‍നിന്നു രാജിവച്ചു. ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നാണ് അദ്ദേഹം രാജിവെച്ചത്. ചാനലിന്റെ എഡിറ്റോറിയല്‍ മീറ്റിംങില്‍ ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചതായാണ് സൂചന.
കഴിഞ്ഞ കുറേദിവസങ്ങളായി ഇദ്ദേഹം ചാനല്‍ ഷോയില്‍ പങ്കെടുത്തിരുന്നില്ല. സ്വന്തം ഉടമസ്ഥതയില്‍ പുതിയ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ, വധഭീഷണിയുണ്ടായതിനെ തുടര്‍ന്ന് അര്‍ണബിനു കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 20 കമാന്‍ഡോകളാണ് അര്‍ണബിനു സുരക്ഷയൊരുക്കുന്നത്.
1995ല്‍ ടെലഗ്രാഫ് പത്രത്തിലൂടെ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച അര്‍ണബ്, എന്‍ഡിടിവിയിലൂടെയാണ് ടെലിവിഷന്‍ ജേര്‍ണലിസത്തിലേക്ക് കടന്നത്. ടൈംസ് നൗ ചാനലിന്റെ ന്യൂസ് അവര്‍ പരിപാടിയും ഫ്രാങ്ക്ലി സ്പീക്കിംഗ് എന്ന അഭിമുഖ പരിപാടിയുമാണ് അര്‍ണബ് ഗോസാമിയെ ശ്രദ്ധേയനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: