ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

Tuesday 1 November 2016 7:28 pm IST

ആലപ്പുഴ: നഗരസഭാ ഹെല്‍ത്ത് വിഭാഗം സൗത്ത് സെക്ഷന്‍ സര്‍ക്കിള്‍ നടത്തിയ പരിശോധനയില്‍ കളക്‌ട്രേറ്റിന് സമീപത്തെ ഏഴ് ഹോട്ടലുകളില്‍ നിന്ന് ഒരുമാസം വരെ പഴക്കമുള്ള ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. പതിനൊന്ന് കടകളിലാണ് പരിശോധന നടത്തിയത്. കാസാ, റാഷിം റസിഡന്‍സി, ഹോട്ടല്‍ ജാസ്, സലീം ഇക്ക ബിരിയാണി കട, മഷ്‌റൂം, ഹലായീസ്, എസ്സാര്‍ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തങ്കം, ജെഎച്ച്‌ഐമാരായ ജയപ്രകാശ്, സുമേഷ് പവിത്രന്‍, ജയകുമാര്‍ എന്നിവരടങ്ങിയ ഹെല്‍ത്ത് സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.