ആലപ്പുഴ: ചാത്തനാട്, കൊച്ചു കളപ്പുര, തോണ്ടന് കുളങ്ങര, ചുടുകാട്, മര്ത്തോമപ്പള്ളി , തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്ു ദിവസങ്ങളായി തുടരുന്ന വോള്‍ട്ടേജ് ക്ഷാമം മൂലം പ്രതിസന്ധിയിലായി. കഴിഞ്ഞ ബുധനാഴ്ച വെളുപ്പിനെ പെയ്ത മഴയില്‍ തോണ്ടന് കുളങ്ങര, ചുടുകാട് ബാഗങ്ങളിലെ ട്രാന്‍സ്ഫോമറുകളിലെ കേബിളുകളില്‍ വന്ന തകരാറാണ് പ്രതിസന്ധിക്കു കാരണമായി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് മാറ്റി സ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ തുടങ്ങിയിട്ടില്ല. കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ കിട്ടുന്ന മറുപടി എറുണാകുളത്ത് നിന്ന് വേണം ഇതിനുള്ള ആള്ക്കാര് വരണമെന്നാണ്, പക്ഷേ എന്ന് വരുമെന്നോ എപ്പോള്‍ ശരിയാക്കുമെന്നോ ഒരു ഉറപ്പും പറയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: