കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്റെ വാര്‍ഷിക വിദ്യാര്‍ത്ഥി കണ്വെന്ഷന് 5 ന് കൊച്ചി, കലൂര്‍, ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടക്കും. ‘ഷേയ്പിംഗ് ബഡ്ഡിംഗ് മാനേജേഴ്സ് ഫോര്‍ ടുമോറോ’ എന്നതാണ് കണ്‍വെന്‍ഷന്റെ പ്രമേയം.
കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചെന്നൈ ഓഫീസേഴ്സ് അക്കാദമിയിലെ സ്റ്റാഫ് ട്രെയിനിംഗ് & കോഓര്‍ഡിനേഷന്റെ ശൗര്യചക്ര ബ്രിഗേഡിയര്‍ ജനറലായ ബ്രിഗേഡിയര്‍ മനോജ് നടരാജന് മുഖ്യപ്രഭാഷകന്‍. ഡോ. സുശീല്‍ ഖന്ന, എ. സിദ്ധാര്‍ത്ഥ് പൈ, നിര്‍മ്മല്‍.എന്‍.ആര്, വിജയ് മേനോന്, ഡോ. ഉഷി മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രഭാഷകര്‍.
മാനേജ്മെന്റ് സ്റ്റുഡന്റ്സ് കണ്‍വെന്‍ഷന്റെ ചെയര്മാന് എസ്. രാജ്മോഹന്‍ നായരും കൊ-ചെയര്‍ ദീപക് എല്‍. അശ്വനിയുമാണ്.
കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു രജിസ്റ്റര്‍ ചെയ്യുന്നതിന് എക്സിക്യുട്ടീവ് ഡയറക്ടര്‍, കേരള മാനേജ്മെന്റ് അസോസിയേഷന്, മാനേജ്മെന്റ് ഹൗസ്, പനമ്പിള്ളി നഗര്‍, കൊച്ചി – 682036. ഫോണ്‍: 0484 2317966 ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: