കൊച്ചി: ഈ മാസം 4, 5, 6 തീയതികളില്‍ ഡറാഡൂണില്‍ നടക്കുന്ന ദേശീയ തായ്ക്വാണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി കേരള ടീം യാത്രതിരിച്ചു.
24 അംഗ സംഘത്തിന് കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ തായ്ക്വാണ്‍ഡോ അസ്സോസിയേഷന് സംസ്ഥാന പ്രസിഡന്റ് യേശുദാസ് പാറപ്പള്ളിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്കി.
സെക്രട്ടറി അനില്‍ ഫ്രാന്‍സിസ്, വില്യം ആലത്തറ, നിഖില്‍ വിജയ കൃഷ്ണ, മുഹമ്മദ് റാല്‍ഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: