കണ്ണൂര്‍: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ നവീകരണത്തിനും ആധുനിക യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനും 7.25 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജിലെ എനര്‍ജി ലീനിയര്‍ ആക്സിലേറ്റര്‍ വാങ്ങുന്നതിന് രണ്ട് കോടി രൂപ, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ലീനിയര്‍ ആക്സിലേറ്ററിന് വൈദ്യുതി എച്ച് ടി സപ്ലൈക്ക് 2 കോടി, കോബാള്‍ട്ട് മെഷീന് സോഴ്സ് റീപ്ലെയ്സ്മെന്റിന് 1 കോടി രൂപ, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ടെലികോബാള്‍ട്ട് മെഷീന് വാങ്ങുന്നതിന് 2.25 കോടി രൂപയ്ക്കുമാണ് ഭരണാനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: