കണ്ണൂര്‍: അര്‍ബുദ രോഗ ചികിത്സാ രംഗത്തെ പ്രധാന കേന്ദ്രമായ മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 29 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ്മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. വിവിധ വിഭാഗങ്ങളുടെ നവീകരണ പ്രവര്‍ത്തനത്തിനും പുതിയ സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.
ഹൈഎന്‍ഡ് സി.ടി സ്കാനര്‍, ഇന്റര്‍വെന്‍ഷന്‍ റേഡിയോളജി സിസ്റ്റം, കാത്ത് ലാബ്, റെഡിയോ തെറാപ്പി ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി, ഓപ്പറേഷന് തീയറ്റേറുകള്‍, വൈറോളജി ലബോറട്ടറി, ബ്ലഡ് ബാങ്ക് എന്നിവയുടെ നവീകരണം, സ്റ്റെം സെല്‍ ബ്ലോക്ക് നിര്‍മ്മാണം, മറ്റ് അനുബന്ധ സാങ്കേതിക സംവിധാനവികസനം തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഈ തുക ചെലവഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: