ബ്രിക്‌സ് സമ്മേളനം നാളെ മുതല്‍

Tuesday 1 November 2016 9:40 pm IST

കൊച്ചി: ബ്രിക്‌സ് അധ്യക്ഷ പദവി ഭാരതം ഏറ്റെടുത്ത ശേഷം അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട രണ്ടാം അന്താരാഷ്ട്ര സമ്മേളനം നാളെ രാവിലെ 10ന് കൊച്ചിയില്‍ തുടങ്ങും. 5 വരെയാണ് സമ്മേളനം. ജനപങ്കാളിത്തത്തോടെ പ്രാദേശിക ബജറ്റ് തയാറാക്കല്‍ എന്നതാണ് വിഷയം. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ബ്രിക്‌സ് അംഗരാജ്യങ്ങളായ ഭാരതം, ബ്രസീല്‍, റഷ്യ, ചൈന ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുളള മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, ഗവേഷകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നഗരസഭകള്‍ സന്ദര്‍ശിച്ച് അവിടുത്തെ പങ്കാളിത്ത ആസൂത്രണം, ബജറ്റ് തയാറാക്കല്‍ എന്നിവയെക്കുറിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തും. ഇവിടെനിന്നും ലഭിക്കുന്ന വിവരങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിന്റെ പ്രധാന ഘട്ടങ്ങള്‍, സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, മികച്ച മാതൃകകള്‍ എന്നിവ സംബന്ധിച്ച പ്രദര്‍ശനം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനാണ് (കില) സമ്മേളനം സംഘടിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.