കണ്ണൂര്‍: ഭക്ഷ്യസുരക്ഷാപദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതോടെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്റെ വിഹിതം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ അംഗപരിമിതര്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ കുടുംബങ്ങളെയും ഭക്ഷ്യസുരക്ഷാപദ്ധതിയില്‍ മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിഫറന്റ്ലി ഏബിള്‍ഡ് പേഴ്സന്‍സ് വെല്‍ഫെയര്‍ ഫെഡറേഷന് 4 ന് മാര്‍ച്ചും ധര്‍ണയും നടത്തും. സംസ്ഥാന മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് മാര്‍ച്ചും ധര്‍ണയും നടത്തുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.കെ.രാഗേഷ് എംപി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഒ.വിജയന്, പി.വി.ഭാസ്കരന്, ടി.ജയകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: