ഇടുക്കി: അടിമാലിയില്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിന്റെ പേരില്‍ ഇസ്റ്റേണ്‍ ഗ്രൂപ്പിന്റെ പാടം നികത്തുന്നത് പോലീസ് തടഞ്ഞു. നെല്പാടം നികത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ രാവിലെ 10 മണിയോടെയാണ് അടിമാലി മച്ചിപ്ലാവിന് സമീപം വയല്‍ നികത്തിയത് പോലീസ് തടഞ്ഞത്. ജില്ലാ പോലീസ് മേധാവിക്ക് സമീപവാസികളിലാരോ നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. വയല്‍ നികത്താനുപയോഗിച്ച രണ്ട് ഹിറ്റാച്ചി, ഒരു ജെസിബി എന്നിവയാണ് പിടിച്ചെടുത്തത്. അടിമാലി അഡീ. എസ്ഐ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു നടപടി. പിടിച്ചെടുത്ത വാഹനങ്ങള്‍ ദേവികുളം ആര്‍ഡിഒയ്ക്ക് കൈമാറി. 5 ഏക്കറോളം വരുന്ന സ്ഥലമാണ് ഇവിടെ ഇസ്റ്റേണ്‍ ഗ്രൂപ്പിനുള്ളത്, ഇതില്‍ 25 സെന്റോളം ഭൂമിയാണ് നികത്തിയതായി കണ്ടെത്തിയിരിക്കുന്നത്. വിശദമായ
അന്വേഷണത്തിന് ശേഷം കേസില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. കോണ്‍ട്രാക്ട് നല്കിയവരാണ് പാടം നികത്തി വന്നിരുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: