നെടുങ്കണ്ടം: പഞ്ചായത്ത് യു.പി സ്കൂളിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സ്കൂള്‍ പാര്‍ക്കും വാനനിരീഷണകേന്ദ്രവുമായനെടുങ്കണ്ടം വാച്ച് ടവര്‍ ഇന്ന്ഉപയോഗശൂന്യമായി കിടക്കുന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഭരണസമതിയുടെ5-ാംകേരളസര്ക്കാരിന്റെ4-ാംവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി2010മേയ് 22ന് ഗ്രാമപഞ്ചായത്ത്നാടിന്സമര്പ്പിച്ചഈവാച്ച്ടവര്മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായിമാറിയിരിക്കുന്നു. രണ്ട് വര്‍ഷത്തോളം ഈ വാച്ച് ടവര്‍ പ്രവര്‍ത്തിച്ചിരുന്നു. വാച്ച് ടവറിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ശൗചാലയവും വാട്ടര്‍ടാങ്കും മറ്റു കെട്ടിട ഭാഗങ്ങളും സാമൂഹ്യവിരുദ്ധര്‍ തല്ലിത്തകര്‍ത്ത നിലയിലാണ്. സര്‍ക്കാരിന്റെ പണം മുടക്കി നിര്‍മ്മിച്ച നിര്‍മ്മിതികള്‍ നശിപ്പിച്ചിട്ടും ജനപ്രതിനിധികളോസര്ക്കാരോകണ്ടിട്ടും കണ്ടില്ലന്നെ നടിക്കുകയാണ്. വൈകിയെങ്കിലും ജനപ്രതിനിധികള്‍ക്ക് വിവേകമുദിച്ച്, വിനോദ സഞ്ചാരികള്ക്കുംപരിസരവാസികള്ക്കും പ്രയോജനകരമായഈവാച്ച്ടവര് പ്രവര്ത്തനയോഗ്യമാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: