ടൈഗര്‍ അനീഷ് പിടിയില്‍

Tuesday 1 November 2016 10:09 pm IST

ചങ്ങനാശേരി: കൊലപാതകം ഉള്‍പ്പെടെ പതിനഞ്ചിലധികം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം കോലിയക്കോട് വീട്ടില്‍ ടൈഗര്‍ അനീഷ് (ശുപ്പാണ്ടി അനീഷ് 26) പേിലീസ് നിഴല്‍സംഘത്തിന്റെ പിടിയിലായി. ആറ്റിങ്ങല്‍ പോലീസിന്റെ സഹായത്തോടെ ചങ്ങനാശേരിയിലെ പോലീസ് സംഘം ആറ്റിങ്ങലില്‍നിന്നാണ് അനീഷിനെ പിടികൂടിയത്. കഴിഞ്ഞ ജനവരിയില്‍ തൃക്കൊടിത്താനത്ത് ചീട്ടുകളി സംഘത്തിന്റെ പണം തട്ടിയ കേസിലാണ് അനീഷ് പിടിയിലായത്. ഈ കേസിലെ പ്രതികളായ മിഥുന്‍, അലോട്ടി, സോജി, വിക്കന്‍ അനില്‍, പെണ്ണമ്മബാബു, വാള്‍ ബിജു, ആദര്‍ശ്, അഖില്‍, രാഹുല്‍, അഖില്‍ ജോസഫ്, നെവിന്‍ സാബു, കെവി ന്‍, മെല്‍വി ന്‍, എന്നിവരെ നേരത്തെ പോലീസ് പിടികൂടിയി രുന്നു. വെളിയം സ്വദേശി നൃപന്‍ എന്നയാളെ കൂടി പിടികിട്ടാനുണ്ട്. മിഥുന്‍, അലൊട്ടി, ബിജു, എന്നിവരുമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ചുണ്ടായ പരിചയമാണ് അനീഷിനെ തൃക്കൊടിത്താനത്ത് എത്തിച്ചത്. 2010-ല്‍ ചിറയിന്‍കീഴില്‍വച്ച് കുപ്രസിദ്ധ ഗുണ്ട കണ്ണന്‍കുഞ്ഞുമോനെ കൊലപ്പെടുത്തികേസില്‍ പ്രതിയാണ് അനീഷ്. 2010-ല്‍ ചിറയിന്‍കീഴ് മാര്‍ജിന്‍ ഫ്രീമാര്‍ക്കറ്റ് നടത്തുന്ന ബിനുവിനെ വധിക്കാനുള്ള ശ്രമം, 2013-ല്‍ ചിറയിന്‍കീഴില്‍ കുപ്രസിദ്ധഗുണ്ട ഭ്രാന്തന്‍ അനിയെ കൊലപ്പെടുത്താനുള്ള ശ്രമം, 2011-ല്‍ ഗുണ്ട സുരേഷിനെ അടിച്ചുവീഴ്ത്തി മാല പിടിച്ചുപറിച്ച കേസ്, 2007-ല്‍ തൃശ്ശൂരില്‍ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, ആറ്റിങ്ങല്‍, കല്ലമ്പലം, വര്‍ക്കല എന്നീ സ്റ്റേഷനുകളിലായി എട്ടോളം അടിപിടി കേസുകള്‍ എന്നിവയിലെല്ലാം പ്രതിയാണ് അനീഷ്. ജില്ലാ പോലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യവിവരമനുസരിച്ച് ചങ്ങനാശേരി സിഐ ബിനുവര്‍ഗീസ്, ഷാഡോ പോലീസിലെ എഎസ്‌ഐമാരായ കെ.കെ. റെജി, ആന്റണി സെബാസ്റ്റ്യന്‍, പ്രദീഷ് രാജ്, തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.