ഇരിട്ടി: ഉളിക്കല്‍ ഫ്രണ്ട്സ് ചാരിറ്റബിള്‍ ആന്റ് സ്വയം സഹായ സംഘം ജീവകാരുണ്യ സഹായ നിധി സമാഹരണത്തിന്റെ ഭാഗമായി നാടകം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ക്രിസ്തുമസ് പുതുവത്സര പരിപാടിയായി ജനുവരി 1ന് പ്രശസ്ത എഴുത്തുകാരന് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു’ എന്ന നാടകം ഉളിക്കല്‍ ബഥേന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സുരേഷ് കുമാര്‍ ഉളിക്കല്‍, സി.മനോജ്, കെ.പ്രശാന്ത്, വി.പി.ഷിജിന്, പി.എം.നിധീഷ്, സുനില്‍ കുമാര്‍, ജിനീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: