പഴയങ്ങാടി: മാടായിപ്പാറയില്‍ സ്ഥാപിച്ച സംരക്ഷണ വേദി വീണ്ടും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. ജൈവവൈവിധ്യങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി അനധികൃത കയ്യേറ്റങ്ങള്‍ തടയുന്നതിനുവേണ്ടി ചിറക്കല്‍ ദേവ്സ്വം അധികൃതരാണ് മാടായിപ്പാറയില്‍ സംരക്ഷണ വേലി കെട്ടിയിരുന്നത്. എന്നാല്‍ നിര്‍മ്മാണം പൂര്ത്തീകരികക്കുന്നതിന് മുമ്പേതന്നെ പലയിടത്തും വേലി തകര്‍ക്കപ്പെട്ടിരുന്നു. വടുകുന്ന് ശിവക്ഷേത്രം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള രണ്ട് സ്ഥലങ്ങളിലെ സംരക്ഷണ വേലിയാണ് ഇപ്പോള്‍ നശിപ്പിച്ചിരിക്കുന്നത്.
നേരത്തെ റോഡ് നിര്‍മ്മിക്കാനൊരുങ്ങിയ സ്ഥലത്താണ് ഇപ്പോള്‍ വേലിപൊളിച്ച് നീക്കി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ നീക്കമാരംഭിക്കുന്നത്. കൂടാതെ ദേവസ്വം ഭീമിയുടെ അതിര്വരമ്പുകളായ മതില് പൊളിച്ചുനിര്മ്മിക്കാനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട്. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അധികൃതകര്‍ പോലീസില്‍ പരാതിനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: