കണ്ണൂര്‍: ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്വെച്ച് നടക്കുന്ന 21-ാമത് അന്തര്‍ദേശീയ ചലചിത്ര മേളയുടെ പ്രചരണാര്‍ത്ഥം സഞ്ചരിക്കുന്ന ചലച്ചിത്രമേള നാളെ കണ്ണൂരിലെത്തും. ആദ്യ പ്രദര്‍ശനം 12.30ന് കണ്ണൂരില്‍ തുടര്‍ന്ന്, തുടര്‍ന്ന് 2.30ന് പള്ളിക്കുന്ന്, 6 മണിക്ക് താഴെ ചൊവ്വ എന്നീ കേന്ദ്രങ്ങൡ സിനിമാ പ്രദര്‍ശനം ഉണ്ടാകും.
കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള ടൂറിങ്ങ് ടാക്കീസിന്റെ പ്രദര്‍ശനം കണ്ണൂരില്‍ ക്യൂബിക് ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. 2015 ഐഎഫ്എഫ്കെയില് സുവര്‍ണ്ണ ചകോരം ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ജയരാജ് സംവിധാനം ചെയ്ത ഒറ്റാല് പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: